സ്വയം നഷ്ടപെട്ടുപോയെന്ന തിരിച്ചറിവ് കൊണ്ടാവണം;
ഇന്നലെ
'ഗൂഗിള്‍' ഇന്റെ സെര്‍ച്ച് ബോക്സില്‍
ഞാന്‍
എന്നെത്തന്നെ തിരഞ്ഞു നോക്കി ,
'ലാറി പേജ്' ഇന്റെ അല്‍ഗോരിതത്തിന്
തെറ്റ് പറ്റിയോ?...അതിശയം..!!!
ശുഭ്ര പാളികളില്‍ നീലലിപിയാല്
എഴുതി വച്ചതത്രയും
നിന്റെ പേരായിരുന്നു !!
(എന്റെ നിര്‍വചനങ്ങളും...)
****
നിന്നില്‍ ഞാന്‍ എന്നെ കണ്ടെത്തിയിരിക്കുന്നു എന്നിലെന്‍ ഹൃദയം വീണ്ടും തുടിക്കുന്നു ,
ചുണ്ടിലെന്‍ പുഞ്ചിരി പുന:ര്‍ജനിക്കുന്നു ,
കണ്ണിലോരുതുള്ളി ഉറവപോട്ടുന്നു,
പാതിവച്ചു ഇഴമുറിഞ്ഞു പോയ സ്വപ്നങ്ങളുടെ
തിരിവിളകേന്തി വീണ്ടും
അത്മാവിലെവിടെയോ കവിത വഴിതിരയുന്നു,
എന്റെ- നിന്റെയും- നഷ്ടസ്വര്‍ഗത്തിലേക്ക്.