Friday, March 15, 2013

വഴിപിഴച്ചവള്‍


ഇരുളിന്‍റെ മറപറ്റി
മുള്ള് വന്ന് ഇലയില്‍ വീണിരിക്കുന്നു
മുനകൂര്‍ത്ത മുള്ള് ഇലയുടെ
മാനം തുളഞ്ഞ് മാംസത്തിലെക്   ആഴ്ന്നുപോയി
                        ******
ഇടിപോട്ടി-മഴപെയ്തു;
ഇലശാക്തീകരണത്തിന്റെ
ഇടനിലക്കാരനായി പാതിരകാറ്റ്
ഇലപോട്ടി -താഴെ -ചിതലുള്ള മണ്ണിലേക്ക്
                       *******
ഇല 'ചത്തു '-
ഇടിനിന്നു
അഴികള്‍ക്ക് പിന്നില്‍ വിധികാതുനില്കാതെ
മുള്ള് ആത്മഹത്യചെയ്തു
പുതിയ ഇലകളെ തേടി
കാറ്റ് കാറ്റിന്റെ വഴിയെ പറന്നു പോയി
                      *******
കൊമ്പിലിരുന്ന കഴുകന്‍ പറഞ്ഞു;
ഇലയാണ് തെറ്റുകാരി
ഇല്ലെങ്കില്‍ ആ അസമയത്ത്
ഇറുകിയ തുണിയുടുത്ത്‌
മുള്ളിന്റെ ചൂടുതേടി
എന്തിനാവഴിവന്നു?-'വഴിപിഴച്ചവള്‍'
                        *******
അന്നുപെയ്ത മഴയില്‍ മുളപൊട്ടി  
മണ്ണിലൊരു  മുള്‍ ചെടി-വീണ്ടും ...!!!
മഴതോര്‍ന്നോഴിഞ്ഞതറിയാതെയാ   അമ്മ-
മരം പെയ്തുകൊണ്ടെയിരിക്കുന്നു  -വൃഥാ.