Sunday, October 18, 2015

#notifications


( സരിൻ രാജിനും,വിപിണ്‍ രവീന്ദ്രനും  , ബിജിത്ത്നും , ദീപക്കിനും....) 
.............................................................................................................
ഫയിസ്ബുക്ക് ഒരു അനാഥാലയം ആണ് ,
ഒര്മയിലെവിടെയോ പാസ്സ്‌വേര്‍ഡ്‌ മറന്നുവച്ച,
അകാലത്തില്‍ നാഥനുപെക്ഷിച്ച
ഇനി തുറക്കപെടാത്തെത്ര പ്രൊഫൈലുകള്‍!!
ആരാധന മുടങ്ങിയ അമ്പലത്തില്‍
ആരോ കൊളുത്തിവെച്ച തിരിപോലെ
ഒരു ഓര്‍മപെടുത്തല്‍ ;
പറയാതെ പിരിഞ്ഞു പറന്നുപോയ
പ്രിയ കൂട്ടുകാരന്‍റെ ജന്മദിനം
*******
പൂവായിരുന്നു നീ , ഓരോ ഇതളിലും
നറൂ തേന്‍ മധുരം കിനിയുന്ന പുഞ്ചിരി പൂ ,
പ്രിയനായിരുന്നിടാം ,അത്രമേല്‍ -
പാതി വിടരുംമുന്ബങ്ങെ പൊഴിഞ്ഞു പോകാന്‍ .
പതിയെ മടങ്ങുകെന്നാശിപതെങ്കിലും
പുറകേ വിളിക്കുന്നു -ആ-പുഞ്ചിരി
പൂവിതള്‍ വിരിയുന്ന ദലമര്‍മരം
ഇനി നിന്‍റെ മുഖചിത്രതാളില്‍ ഒരുവരി ഞാനും കുറിച്ചിടാം
തിരികെ എന്നെങ്കിലും വരുമെങ്കില്‍ നീ

Wednesday, June 26, 2013

ഒരു സ്വപ്നം

അമ്മ
ഉമ്മ
മുലപാൽ
ജോന്സണ്‍ ആൻഡ്‌ ജോന്സണ്‍

അ ആ ഇ ഈ ഉ ഊ
തറ പറ
1 2 3
സ്ലേറ്റ്‌ പെൻസിൽ
മഷിത്തണ്ട്
ചോക്ക്പൊടി , ചൂരൽ

മായാവി , ലുട്ടാപ്പി
ഡിങ്കൻ , മാജിക് മാലു
സോറി ശക്തിമാൻ
ഒട്ടിപ്പോ നെയിം സ്ലിപ്
സ്കൂബി ഡേ
മഴവന്നാൽ പോപ്പി കുട

A B C D
A ഫോര് ആപ്പിൾ
മഷിയുള്ള പേന
വരയുള്ള നോട്ട്ബുക്ക്

യജ്ഞം ധാരം രോധം
ഉത്തോലകം
ഇരുപത്തിമൂന്നര ഡിഗ്രി ചെരിഞ്ഞ അച്ചുതണ്ട്
സൂര്യനെ ചുറ്റുന്ന ഭൂമി
ഭൂമിയെ ചുറ്റുന്ന ചന്ദ്രൻ
തും വരുമ്പോൾ ഹോ
ഒന്നാം സ്വാതന്ത്ര്യ സമരം
പ്രോഗ്രസ്സ് കാർഡ്‌

കോമ്പസ് പ്രോട്രക്ടർ അറ്റ്ലസ്
വരയില്ലാത്ത നോട്ട്ബുക്ക്
ബിന്ദു രേഖ ചതുരം ത്രികോണം  വൃത്തം
ഏകാന്തര കോണുകൾ
സമസ്തനീയ കോണുകൾ
സമാന്തര രേഖകൾ
സൽഫുരിക് ആസിഡ്
പിരിയോടിക് ടേബിൾ
ഒന്നാം പാനിപട്ട് യുദ്ധം
ഇസ്തംബൂൾ മവോസേതുങ്ങു

അടുത്ത ബെഞ്ചിലെ പെണ്‍കുട്ടി
പരിഭ്രമം
SSLC ; വഴിപിരിയൽ
പറയാൻ മറന്ന പ്രണയം പായലിൽ -
ഐ ലവ് യു എന്നെഴുതിവച്ച മൂത്രപുര .

ആരോഗ്യ മാസികയുടെ കവർ
അതിശയിപ്പിക്കുന്ന കഥകൾ
എഫ്ഫ് ടിവി
മൊബൈൽ ഫോണിന്റെ നീലപല്ലുകൾ
C:\Windows\System32\Format\empty\donot open\XXX

എഫ് ഓഫ് എക്സ്
തൃഗോനോമേട്രി
ഡി ഫ്ര ൻ ഷ്യഷൻ
ഇന്റെഗ്രെഷെൻ
ഡെബിറ്റ് ക്രെഡിറ്റ്‌
ഡിമാന്റ് സപ്ലൈ
എന്ട്രെൻസ്

B.A
B.Com
B.Sc
ജടത്വം
നേർ രേഖ സമചലനം
ത്വരിത ആധാരവ്യൂഹം
ആപേക്ഷികത
E=MC സ്കൊയർ
പദാർത്ഥം
പരമാണു
ഇലെക്ട്രോണ്‍
നൂട്രോൻ  പ്രോടോണ്‍
ദൈവത്തിന്റെ സ്വന്തം കണം
ഗ്രാഫിക്സ്
മെക്കാനിക്സ്
SFD
BMD
C++
പതോലോജി
ഫർമകോലോജി
അനാട്ടമി
റിമിടോമി
ലയോണൽ മെസ്സി
സച്ചിൻ ട്ടെണ്ടുല്കർ
ഐ പി എൽ
ചിയർ ഗേൾസ്‌
വിജയ്‌ മല്യയുടെ മീൻകൊത്തി പക്ഷി
ശ്രീശാന്തിന്റെ ടവൽ
ശശി
ജഗതി
മമ്മൂട്ടി മോഹൻലാൽ
ന്യൂ ജെനെരെഷൻ ഫഹദ് ഫാസിലിന്റെ ബർമുഡ

സിംബിയൻ
സാംസങ്ങ്
ആണ്ട്രോ യിട്
ആന്ഗ്രി ബേ ഡഡ് സ്

അരിവാള്
കൈപത്തി
താമര
കട്ടൻചായ പരിപ്പുവട
പാതികീറിയ പച്ചനോട്ടിൽ
മോണ കാട്ടി ചിരിക്കുന്ന ഗാന്ധിജി


ആഗോളവല്കരണം
ആഗോളതാപനം
ആഗോള മാന്ദ്യം
അടിയന്തരാവസ്ഥ

കറുപ്പ്
വെളുപ്പ്
നിറം മാറുന്ന ഓന്ത്
ഇലകള പച്ച പൂക്കള മഞ്ഞ
പൂമ്പാറ്റ
മഴ
മഴവില്ല്
എതിർവശത്തെ ആൾകാരെ
തുടച്ചുവാരി കടന്നുപോയ ബസ്സ്‌ 

നമ്മൾ
നിങ്ങൾ
നീ
ഞാൻ
എന്റെ മാത്രം

ഇന്നലെ
ഇന്ന്
നാളെ ഉണ്ടെങ്കിൽ
നാളെ
പിന്നെ
 ഉറക്കം വരാത്ത രാത്രി


***

കടത്തിണ്ണയിലെ കണാരേട്ടൻ
കണ്ണ് കാണാത്ത
ചെവികേല്കാത്ത
ഭാഗ്യവാൻ ..!!
നിശ്ചലമായ നിശ
കൂറ്റകൂരിരുട്ട്
കനത്ത മൗനം
സർവം സമം
നിത്യം ശാന്തം

അതിസങ്കീർനതകൽ ഇല്ലാത്ത
അത്ഭുത ലോകം ..!!

Tuesday, May 14, 2013

Middle Age (by- KamalaDas )

കൌമാരം -
അന്ന് നിന്‍റെ മക്കള്‍
നിന്റെ ചങ്ങാത്തം ഉപേക്ഷിക്കും ,
അവരുടെ ചിരിക്കാത്ത മുഖങ്ങള്‍
നിന്നെ വിമര്‍ശിച്ചു തുടങ്ങും
അവരുടെ നാക്കിനു മൂര്‍ച്ച ഏറും

അന്ന്,
ശലഭ കോശങ്ങള്‍ തകര്‍ത്ത് ,
സുഷുപ്താവസ്ഥ വെടിഞ്ഞ്,
നിന്റെ കര വലയങ്ങള്‍ ഭേദിച്ച് ,
ശലഭങ്ങളായി , അവര്‍
വളരാന്‍ തുടങ്ങും

ചായകോപ്പയിലെക്ക് ചായപകരാന്‍ ,
ചുളിഞ്ഞ കുപ്പായം തേച്ചുമിനുക്കാന്‍ ,
അതിനപ്പുറം നീ
അവരുടെ ആവശ്യം അല്ലാതാവും
പക്ഷെ ഇവയ്കൊക്കെയും
അവര്‍ നിന്റെ ആവശ്യം ആകും

വെറുതെ എങ്കിലും ,
തനിച്ചയിപോകുന്ന വേളകളില്‍ , നീ
അവരുടെ പുസ്തകങ്ങള്‍ തൊടുകയും
പിന്നെ
തനിച്ചിരുന്ന്‍ ,സ്വകാര്യമായി കരയുകയും ചെയ്യും

കൌമാരം -
സുവര്‍ണാക്ഷരങ്ങളില്‍ നീ നിന്റെ മകനയച്ച കത്തുകള്‍ -
ഓര്‍മകളുടെ ക്ഷണ പത്രങ്ങള്‍ ...

രാത്രി-
വേദനയില്‍ അലഞ്ഞ് ,
കരഞ്ഞ്...ഹാ
സമയമായ് -
ഏതു സ്വപ്നത്തില്‍ വിരഹിച്ചുവോ ഇത്രനാള്‍ -
ഉണരുക,
നീ -
അമ്മ-
നിന്റെ യൌവ്വനം നിന്നെ വിട്ടകന്നുപോയ് .

ഏറ്റവും ദുഖ സാന്ദ്രമായ ഒരു കവിത (The Saddest Poem) - Pablo Neruda

അതിരെഴാ ദുഖം കുറിക്കുവാന്‍ കഴിയു-
മെനിക്കിവിടെ , ഈ  രാത്രിയില്‍
തുളവീണ രാവിനിടയിലൂടകലെ -നീല-
വിറപൂണ്ട-താരകള്‍ -ഇങ്ങനെ
രാത്രി വാനില്‍  ,ഇരുട്ടിലലഞ്ഞ
കാറ്റിന്റെ വിരഹ ഗാനം.
അതിരെഴ ദുഖം കുറിക്കുവാന്‍ പറ്റും
എനിക്ക് ഇവിടെ , ഈ രാത്രിയില്‍

പ്രണയിച്ചിരുന്നു ഞാന്‍ അവളെ ,ഒരുവേള എപ്പോഴോ -
പ്രണയിചിരുന്നവള്‍ ഈ എന്നെയും
ഇന്നുപോള്‍ എത്ര രാത്രി പോയ്‌ ; പുല്‍കി -
അന്ന് ഞാന്‍ അവളെ എന്‍റെ ഈ കയ്കളില്‍  !!

അമ്പരതിന്റെ കാണാത്ത സീമാകളിലെത്ര വട്ടമാ -
അധരം നുണഞ്ഞു ഞാന്‍ ..
പ്രണയിച്ചിരുന്നവള്‍ എന്നെ , എപ്പോഴോ
പ്രണയിച്ചിരുന്നു ഞാനുമത്രമേല്‍.
സാധ്യമെനിക്കെങ്ങനെ സ്ഥായിയാമാ -
കട കണ്‍കൊണോളി നുകരാതെ പോകുവാന്‍

അതിരെഴാ ദുഖം കുറിക്കുവാന്‍ കഴിയുമെനി
എനികീ രാത്രിയില്‍
സാധ്യം ഈ  രാത്രി എനിക്കരികില്‍ അവള്‍ ഇല്ലെന്നതറിയുവാന്‍,
അവള്‍ പോയതാരിയുവാന്‍,ആ
നഷ്ടബോധത്തില്‍ ഉരുകുവാന്‍,
അവളില്ലാത്ത രാത്രികള്‍ ഇനിയും
എത്രയോ നീളുന്ന ഗദ്ഗദം കേള്കുവാന്‍

ആത്മാവില്‍ എവിടെയോ മുളപൊട്ടും പുല്‍നാമ്പില്‍
കവിത ഹിമാമായ് പോഴിയവേ
വ്യേര്‍ത്ഥം , എന്‍ പ്രണയത്തിനായില്ല അവളെ അകലാതെകാക്കുവാന്‍
വിണ്ട വിണ്ടലം ;നക്ഷത്രദീപ്തം
ഇന്നെനികരികില്‍ ഇല്ലവള്‍- - ഓമലാള്‍

ആരുപാടുന്നതാ വിരഹമകലെ - അകലെയായ്
അവളില്ലാത്ത ഞാന്‍ -എന്നെ -എന്നാത്മാവിനെ
എവിടെ കളഞ്ഞുപോയ് ...
അവളെ അരികില്‍ പുണരുവാന്‍ എന്നോണമെന്‍
കണ്കള്‍ അവളെ തിരഞ്ഞു പോയ്‌
ഇല്ല - അവളില്ലെന്റെ ചാരെ

അതേ രാത്രി ,ആ മരക്കൂട്ടമതൊക്കെയും
മാറിയില്ലെന്നാകിലും, നമ്മള്‍ -
നമ്മള്‍ മാറി , അന്നത്തെയാ നമ്മളല്ലിന്നുനാം
എത്രമേല്‍ മാറി നാം ..!!

ഇല്ല,സ്നേഹിപ്പതില്ലവലെയിന്നു ഞാന്‍,സത്യം-അതെങ്കിലും
എത്ര- എത്രമേല്‍ സ്നേഹിച്ചിരുന്നു ഞാന്‍..........
അകലെ ,അവളുടെ കര്‍ണപട്ത്തെ തഴുകുവാന്‍
കാറ്റിനെ തേടി എന്‍ ശബ്ദം അലഞ്ഞു
ഇനി,മറ്റൊരാള്‍ ,അയാള്‍ക്ക്‌ മാത്രമായവള്‍ ,
നീട്ടികൊടുക്കും, മുമ്പ് ഞാന്‍ തെരുതെരാ ചുംബിച്ച ചുണ്ടുകള്‍

ആ നനുത്ത ശബ്ദം...
വെണ്ണ തോല്‍ക്കും ഉടല്‍..........
നിസീമമാം കണ്ണുകള്‍ ..
ഓ..ഇല്ല ,സ്നേഹിപ്പതില്ല ഞാന്‍ അവളെ,സത്യമാതാകിലും,
ഒരുവേള അറിയാതെ സ്നേഹിച്ചുപോയിടാം

'പ്രണയം'-അതത്രമേല്‍ ക്ഷണികമെങ്കിലും,
ഹാ...എത്ര ദീര്‍ഘമീ വിസ്മ്രിതി .!!

ഇതുപോലെ എത്ര രാത്രിപോയ് ;പുല്‍കി-
അന്ന് ഞാന്‍ അവളെ എന്‍റെ ഈ കയ്കളില്‍
അവളില്ലാത്ത - ഞാന്‍ -എന്‍റെ ആത്മാവിനെ
എങ്ങോ മറന്നുപോയ്‌

അവള്‍ തന്ന ദുഖത്തില്‍ ഒടുവിലത്തെ
കാണികയിതാകിലും
ഞാന്‍ അവള്‍കായ് കോറിയിടും
ഒടുവിലത്തെ കവിത ഇതാകിലും ..

Friday, March 15, 2013

വഴിപിഴച്ചവള്‍


ഇരുളിന്‍റെ മറപറ്റി
മുള്ള് വന്ന് ഇലയില്‍ വീണിരിക്കുന്നു
മുനകൂര്‍ത്ത മുള്ള് ഇലയുടെ
മാനം തുളഞ്ഞ് മാംസത്തിലെക്   ആഴ്ന്നുപോയി
                        ******
ഇടിപോട്ടി-മഴപെയ്തു;
ഇലശാക്തീകരണത്തിന്റെ
ഇടനിലക്കാരനായി പാതിരകാറ്റ്
ഇലപോട്ടി -താഴെ -ചിതലുള്ള മണ്ണിലേക്ക്
                       *******
ഇല 'ചത്തു '-
ഇടിനിന്നു
അഴികള്‍ക്ക് പിന്നില്‍ വിധികാതുനില്കാതെ
മുള്ള് ആത്മഹത്യചെയ്തു
പുതിയ ഇലകളെ തേടി
കാറ്റ് കാറ്റിന്റെ വഴിയെ പറന്നു പോയി
                      *******
കൊമ്പിലിരുന്ന കഴുകന്‍ പറഞ്ഞു;
ഇലയാണ് തെറ്റുകാരി
ഇല്ലെങ്കില്‍ ആ അസമയത്ത്
ഇറുകിയ തുണിയുടുത്ത്‌
മുള്ളിന്റെ ചൂടുതേടി
എന്തിനാവഴിവന്നു?-'വഴിപിഴച്ചവള്‍'
                        *******
അന്നുപെയ്ത മഴയില്‍ മുളപൊട്ടി  
മണ്ണിലൊരു  മുള്‍ ചെടി-വീണ്ടും ...!!!
മഴതോര്‍ന്നോഴിഞ്ഞതറിയാതെയാ   അമ്മ-
മരം പെയ്തുകൊണ്ടെയിരിക്കുന്നു  -വൃഥാ.

Saturday, January 22, 2011

നിനക്കായി ..

പ്രണയം എന്താണെന്നു ആദ്യം ചോദിച്ചത് നിന്നോടായിരുന്നു
എനിക്കുള്ള ഉത്തരം എന്‍റെ ഹൃദയത്തിന്റെ കാന്‍വാസില്‍
നീ കോറിയിട്ട രണ്ടു സമാന്തര  രേഖകള്‍ ആയിരുന്നു
അത് നീയും ഞാനും ആണെന്നും അവയുടെ സംഗമ ബിന്ദുവില്‍
നീ എനിക്കായി നിന്‍റെ പ്രണയം കൊരുത്ത് വച്ചിട്ടുണ്ടെന്നും 
കള്ളം പറഞ്ഞു
 പ്രണയത്തിന്‍റെ ഗണിതശാസ്ത്രം എനിക്കറിയില്ലായിരുന്നു
പിന്തുടര്‍ന്ന് പോകുകയായിരുന്നു നാളിതുവരെ
അകലേക്ക്‌ നോക്കുമ്പോള്‍ തമ്മിലടുക്കുന്ന റെയില്‍ പാതപോലെ
അരികിലെത്തുമ്പോള്‍ എനിക്കും നിനക്കും ഇടയില്‍ 
അകലം അതേ പോലെ
അല്ലലില്ലതില്‍  തെല്ലുപോലും പരിഭവം
അല്ലല്‍ അറിയുവാന്‍, ഊറ്റി  വാര്‍തെന്റെ ഹൃദയത്തില്‍
ഇനിയില്ല--ചോര--പൊടിയുന്ന മുറിവുകള്‍
                             *      *           *         *
ഇന്നറിയുന്നു ഞാന്‍ ,വരളുന്ന ഹൃദയത്തില്‍,സ്നേഹമിരുളുന്നോരത്മാവി-
നിടയിലെവിടെയോ മരണം ഉണ്ട്
ആ മരണത്തിന്‍ വിറയാര്‍ന്ന കൈകളെ പുണരുമ്പോലരിയുന്ന
കുളിരില്‍ ഞാനറിയാത്ത പ്രണയമുണ്ട്
അവിടെയാവാം സ്വര്‍ഗം,അവിടെയാവാം  ശാന്തി,
ഒരുപക്ഷെ അതുമാത്രമേ നിത്യ സത്യമാവാം.


















 









Thursday, November 4, 2010

തിരിച്ചിറക്കം

സ്വയം നഷ്ടപെട്ടുപോയെന്ന തിരിച്ചറിവ് കൊണ്ടാവണം;
ഇന്നലെ
'ഗൂഗിള്‍' ഇന്‍റെ സെര്‍ച്ച്‌ ബോക്സില്‍ 
ഞാന്‍
എന്നെത്തന്നെ തിരഞ്ഞു നോക്കി ,
'ലാറി പേജ്' ഇന്‍റെ അല്‍ഗോരിതത്തിന് 
തെറ്റ് പറ്റിയോ?...അതിശയം..!!!
ശുഭ്ര പാളികളില്‍ നീലലിപിയാല്‍
എഴുതി വച്ചതത്രയും 
നിന്റെ പേരായിരുന്നു !!
(എന്‍റെ നിര്‍വചനങ്ങളും...)
                                        ****
നിന്നില്‍ ഞാന്‍ എന്നെ കണ്ടെത്തിയിരിക്കുന്നു 
എന്നിലെന്‍ ഹൃദയം വീണ്ടും തുടിക്കുന്നു ,
ചുണ്ടിലെന്‍ പുഞ്ചിരി പുന:ര്‍ജനിക്കുന്നു , 
കണ്ണിലോരുതുള്ളി ഉറവപോട്ടുന്നു,


പാതിവച്ചു ഇഴമുറിഞ്ഞു പോയ സ്വപ്നങ്ങളുടെ
തിരിവിളകേന്തി  വീണ്ടും 
അത്മാവിലെവിടെയോ കവിത വഴിതിരയുന്നു,
എന്‍റെ- നിന്‍റെയും- നഷ്ടസ്വര്‍ഗത്തിലേക്ക്.