Tuesday, May 14, 2013

Middle Age (by- KamalaDas )

കൌമാരം -
അന്ന് നിന്‍റെ മക്കള്‍
നിന്റെ ചങ്ങാത്തം ഉപേക്ഷിക്കും ,
അവരുടെ ചിരിക്കാത്ത മുഖങ്ങള്‍
നിന്നെ വിമര്‍ശിച്ചു തുടങ്ങും
അവരുടെ നാക്കിനു മൂര്‍ച്ച ഏറും

അന്ന്,
ശലഭ കോശങ്ങള്‍ തകര്‍ത്ത് ,
സുഷുപ്താവസ്ഥ വെടിഞ്ഞ്,
നിന്റെ കര വലയങ്ങള്‍ ഭേദിച്ച് ,
ശലഭങ്ങളായി , അവര്‍
വളരാന്‍ തുടങ്ങും

ചായകോപ്പയിലെക്ക് ചായപകരാന്‍ ,
ചുളിഞ്ഞ കുപ്പായം തേച്ചുമിനുക്കാന്‍ ,
അതിനപ്പുറം നീ
അവരുടെ ആവശ്യം അല്ലാതാവും
പക്ഷെ ഇവയ്കൊക്കെയും
അവര്‍ നിന്റെ ആവശ്യം ആകും

വെറുതെ എങ്കിലും ,
തനിച്ചയിപോകുന്ന വേളകളില്‍ , നീ
അവരുടെ പുസ്തകങ്ങള്‍ തൊടുകയും
പിന്നെ
തനിച്ചിരുന്ന്‍ ,സ്വകാര്യമായി കരയുകയും ചെയ്യും

കൌമാരം -
സുവര്‍ണാക്ഷരങ്ങളില്‍ നീ നിന്റെ മകനയച്ച കത്തുകള്‍ -
ഓര്‍മകളുടെ ക്ഷണ പത്രങ്ങള്‍ ...

രാത്രി-
വേദനയില്‍ അലഞ്ഞ് ,
കരഞ്ഞ്...ഹാ
സമയമായ് -
ഏതു സ്വപ്നത്തില്‍ വിരഹിച്ചുവോ ഇത്രനാള്‍ -
ഉണരുക,
നീ -
അമ്മ-
നിന്റെ യൌവ്വനം നിന്നെ വിട്ടകന്നുപോയ് .

No comments:

Post a Comment